Posted By Anuja Staff Editor Posted On

വയനാട് മെഡിക്കൽ കോളേജിൽ 45,000 രൂപ ശമ്പളത്തിൽ നിയമനം: യോഗ്യതകള്‍ ഇങ്ങനെ

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ട്യൂട്ടർ / ഡെമോണ്‍സ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ 45,000 രൂപ പ്രതിമാസ ശമ്പളത്തിൽ (Consolidated Pay) ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

എംബിബിഎസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഈ അവസരം ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG), മാർക്ക് ലിസ്റ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ എന്നിവ സഹിതം 2024 ആഗസ്റ്റ് 13 ന് (ചൊവ്വ) രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version