കേരളം നിപ വൈറസിന്റെ ഭീഷണിയിൽ നിന്ന് മുക്തമാകുകയാണ്, എന്നാൽ ജാഗ്രത തുടരണം എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. രോഗപ്പകർച്ചയുടെ പുതിയ സമ്ബർക്കങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതൽ നടപടികൾക്കായി എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ഇപ്പോഴത്തെ സാഹചര്യത്തിൽ ഐസിയുവിൽ ആരും ചികിത്സയിലില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്ബർക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ്. ഐസൊലേഷനിലുള്ളവർ കൃത്യമായി ക്വാറന്റൈൻ മാർഗനിർദേശങ്ങള്‍ പാലിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരും.
പ്രധാന വിവരങ്ങള്‍:
- 472 പേരാണ് നിലവില്‍ സമ്ബർക്ക പട്ടികയിലുള്ളത്.
- ഇതുവരെ ആകെ 856 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.
- നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താൻ മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം തീരുമാനിച്ചു.
- ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉടൻ ഉത്തരവ് പുറത്തിറക്കും.