Posted By Anuja Staff Editor Posted On

180 മരണം സ്ഥിരീകരിച്ചു; 225 പേർക്ക് കാണാതായ നില; സഹായം അഭ്യർഥിച്ച് ഗവർണർ

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയും ചൂരൽമലയുമായി ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുള്‍പൊട്ടലിൽ 180 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിൽ 89 പേരെ തിരിച്ചറിയാനായി. 225 പേരെ കാണാതായിരിക്കുന്നതായും റവന്യു വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

143 മൃതദേഹങ്ങൾക്കാണ് പോസ്റ്റുമോർട്ടം ചെയ്തിരിക്കുന്നത്, ഇതിൽ 63 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 106 പേർ ക്യാമ്പുകളിൽ താമസിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ നിന്ന് 195 പേരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്, ഇതിൽ 90 പേർ ഇപ്പോഴും ചികിത്സയിലാണ്. വയനാട്ടിൽ 85 പേരും മലപ്പുറത്ത് 5 പേരും വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു.

വയനാട്ടിൽ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാൻ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ആളുകൾ തയ്യാറാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർത്ഥിച്ചു. 2018-ലും 2019-ലും ഉണ്ടായ പ്രളയങ്ങൾ അതിജീവിച്ച കേരളം ഈ ദുരന്തവും അതിജീവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version