Posted By Anuja Staff Editor Posted On

ക്യാമ്പുകളിൽ അവശ്യ സാധനങ്ങൾ ഉറപ്പാക്കാൻ നടപടി;ഭക്ഷ്യമന്ത്രി

വയനാട്: ദുരന്തബാധിത പ്രദേശങ്ങളിലെ റിലീഫ് ക്യാമ്പുകളിൽ ഭക്ഷ്യവസ്തുക്കളും ഇന്ധനവും മണ്ണെണ്ണയും ലഭ്യമാക്കുന്നതിനായി ജില്ലാ സപ്ലൈ ഓഫീസർ ജയദേവ് ടി.ജെ.യെ ഭക്ഷ്യവകുപ്പിന്റെ നോഡൽ ഓഫീസറായി നിയമിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ദുരന്തബാധിത പ്രദേശങ്ങളും ചൂരൽമലയിലെ ക്യാമ്പുകളും സന്ദർശിച്ച ശേഷം, ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ച്, പ്രവര്‍ത്തനയോഗ്യമല്ലാതായ എആർഡി 44, 46 റേഷൻ കടകൾ പുന:സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കും. ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങളും അനുബന്ധ സാധനങ്ങളും വിതരണത്തിനായി സപ്ളൈകോയുടെ കൽപ്പറ്റ ഡിപ്പോയിലെ 13 ഔട്ട്‌ലെറ്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version