Posted By Anuja Staff Editor Posted On

തിരച്ചിൽ ഊർജിതം: രക്ഷാദൗത്യം മൂന്നാം ദിവസം; ചൂരൽമലയിലും മുണ്ടക്കൈയിലും സ്‌നിഫർ നായകൾ

വയനാട് ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും യന്ത്രസഹായത്തോടെയുള്ള തിരച്ചിൽ ആരംഭിച്ചു. ബെയ്‌ലി പാലം നിർമാണം അവസാനഘട്ടത്തിലായതിനാൽ, ഇത് പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനത്തിന് കൂടുതൽ വേഗത പ്രാപിക്കും. ഇതുവരെ 15 ഹിറ്റാച്ചികൾ ദൗത്യമേഖലയിൽ എത്തിച്ചേർന്നു. മുണ്ടക്കൈയിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തിയതായി അറിയിച്ചു, കൂടുതൽ യന്ത്രങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

1100 അംഗങ്ങളടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തുന്നത്. കഡാവർ നായകൾ, പോലീസിന്റെ കെ 9 ടീം എന്നിവയും ദുരന്തമേഖലയിൽ പ്രവർത്തിക്കുന്നു. ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും, 60% നിർമാണം ഇതിനകം പൂർത്തിയാക്കിയതായി സൈന്യം അറിയിച്ചു.

ദുരന്തമേഖലയിലെ പരിശോധനകൾക്ക് നാളെ മുതൽ ഐബോഡ് ഡ്രോൺ ഉപയോഗിക്കും. റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലനും സംഘവും ഇന്ന് വയനാട്ടിൽ എത്തും. വയനാട് ഉരുള്‍പൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. തിരച്ചിൽ യന്ത്രസഹായത്തോടെയായിരിക്കും, മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version