നടൻ മോഹൻലാൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ പ്രദേശത്തിന് സഹായവുമായി എത്തിയിട്ടുണ്ട്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
25 ലക്ഷം രൂപയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. വയനാട്ടിലെ ദുരന്തത്തെ തുടർന്ന് മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ തന്റെ അനുശോചനവും ആശംസകളും പങ്കുവച്ചിരുന്നു. “മലയാളികൾ വെല്ലുവിളികളെ നേരിടാൻ എപ്പോഴും ശക്തരായിട്ടുണ്ട്,” എന്ന് മോഹൻലാൽ ഓർമിപ്പിച്ചു. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സേനാംഗങ്ങൾ, പോലീസ്, പൊതുപ്രവർത്തകർ, നാട്ടുകാർ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു.