വയനാട് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടേതായി ചാലിയാർ പുഴയിൽ നടത്തിയ തിരച്ചിലിൽ ഇന്ന് (തിങ്കൾ) ലഭിച്ചത് 2 ശരീര ഭാഗങ്ങൾ. ഇതോടെ മലപ്പുറം ജില്ലയിൽ നിന്ന് ആകെ ലഭിച്ച മൃതദേഹങ്ങൾ 76 ഉം ശരീര ഭാഗങ്ങൾ 159 ഉം ആയി.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
ആകെ 235 എണ്ണം. 38 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആൺകുട്ടികളുടെയും 4 പെൺകുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതുവരെ 233 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോർട്ടം പൂർത്തിയായി. 223 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കൾ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങൾ പൂർണമായി ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുരന്തത്തിന് ഒരാഴ്ച പിന്നിടുമ്പോള്‍ ചാലിയാറില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസവും തുടർന്നു. വൈകുന്നേരത്തോടെ വാണിയമ്പുഴയില്‍ നിന്നാണ് രണ്ട് ശരീര ഭാഗങ്ങള്‍ ലഭിച്ചത്. ഈ രണ്ട് ശരീര ഭാഗങ്ങള്‍ മത്രമാണ് ജില്ലാ ആശുപത്രിയില്‍ അവശേഷിക്കുന്നത്.ഇന്ന് ആറ് സംഘങ്ങളായാണ് തിരിച്ചില്‍ നടത്തിയത്. ഓരോ സംഘത്തിലും 18 പേര്‍ വീതമുണ്ട്. നാളെയും തിരച്ചിൽ തുടരും.