ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ഉപരിപഠനത്തിന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം ലഭ്യമാക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. ചുണ്ടേല്‍ റോമന്‍ കാത്തലിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയ ചൂരല്‍മല സ്വദേശിയായ എം. മുഹമ്മദ് നബീലിനാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. വിവരം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഹയര്‍സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചു. തുടര്‍ന്ന് പരീക്ഷാ വിഭാഗവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസം കൊണ്ട് ലഭ്യമാക്കുകയായിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA