വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി സംസ്ഥാന സർക്കാരിൻ്റെ സാമൂഹിക സന്നദ്ധ സേന. ദുരന്തത്തിന്‍റെ എട്ടാം ദിനത്തിലും അവിശ്രമം ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുകയാണ് സേനാംഗങ്ങള്‍. ഉരുളൊഴുകിയ ആദ്യ മണിക്കൂറുകളിൽ തന്നെ ജില്ലയിലെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിൽ വ്യാപൃതരായിരുന്നു. 20 പേരാണ് അന്നു തന്നെ രംഗത്തിറങ്ങിയത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ദുരന്തത്തിൻ്റെ വ്യാപ്തി വർധിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ സേവനം നൽകാനായി 28 പേരടങ്ങുന്ന സംഘം എത്തി. കളക്ടറേറ്റിൽ ദുരിതാശ്വാസ സാമഗ്രികളുടെ തരംതിരിക്കൽ, കണക്കെടുക്കൽ എന്നിവയ്ക്കായി 34 പേരും സേവന സന്നദ്ധരായി. മറ്റ് ജില്ലാ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചും സമാശ്വാസ പ്രവര്‍ത്തനങ്ങളിൽ സേനാംഗങ്ങള്‍ സാന്നിധ്യമറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേന നിലവിൽ മൂന്നര ലക്ഷം അംഗങ്ങളുള്ള സന്നദ്ധ കൂട്ടായ്മയാണ്. തിരുവനന്തപുരം സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേന ഡയറക്ടറേറ്റിനാണ് ചുമതല. 16നും 65 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് www.sannadhasena.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.