സംസ്ഥാനത്ത് ഓള്‍ പാസ് സംവിധാനം അവസാനിച്ചു. 8, 9, 10 ക്ലാസുകളിലേക്ക് പ്രവേശിക്കുന്നതിന് ഇനി പരീക്ഷ വിജയിക്കണം. സ്‌കൂള്‍ തലത്തിലെ വാര്‍ഷിക പരീക്ഷ വിജയിക്കുക നിര്‍ബന്ധമാക്കും, ഓരോ വിഷയത്തിനും ജയിക്കാന്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് വേണം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വിദ്യാഭ്യാസ കോണ്‍ക്ലേവിലെ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എല്‍.സിക്ക് വിജയിക്കാനായി ഓരോ വിഷയത്തിനും 30 ശതമാനം മാര്‍ക്ക് വേണം. ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസിലും അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും ഇത് നടപ്പാക്കും.
നേരത്തെ, സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ടായിരുന്നു. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തിരുന്നു. കേന്ദ്രീയ വിദ്യാലയങ്ങളും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. പ്രീ-സ്‌കൂളില്‍ 25 കുട്ടികളും, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 കുട്ടികളുമെന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശിച്ചിരുന്നു.