പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷ,വയനാടിനുള്ള സഹായം അനിവാര്യം ; മന്ത്രി എകെ ശശീന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വയനാട് സന്ദർശനത്തോടനുബന്ധിച്ച്‌ വലിയ പ്രതീക്ഷയുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രധാനമന്ത്രി വയനാടിന്റെ വേദന മനസിലാക്കി സഹായിക്കണമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളാ സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിക്കായി കേന്ദ്ര സർക്കാർ കൂടുതൽ പിന്തുണ നൽകണമെന്ന ആവശ്യവും മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പ്രധാനമന്ത്രിയുമായി ഇന്ന് കേരളത്തിന്റെ ആവശ്യങ്ങൾ നേരിട്ട് പങ്കുവയ്ക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. 2000 കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നതാണ് പ്രാഥമിക വിലയിരുത്തൽ, അതിനാൽ കൂടുതൽ സഹായം അനിവാര്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള സാമ്പത്തിക സഹായം ആവശ്യപ്പെടുകയും, സാങ്കേതിക ചർച്ചകളിൽ ഒതുങ്ങരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തും. തുടർന്ന്, ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രികളും സന്ദർശിച്ച്‌ സാധാരണക്കാർക്കൊപ്പം ആശയവിനിമയം നടത്തും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version