സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 200 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 51,760 രൂപയായി. ഗ്രാമിന് 25 രൂപ കൂടിയതോടെ 6470 രൂപയായി. ഇന്നലെ 600 രൂപയുടെ വര്‍ധനവ് വന്നതോടെ സ്വര്‍ണവില 51,000 രൂപ കടന്നിരുന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ജൂലൈ 17ന് സ്വര്‍ണവില 55,000 രൂപയുടെ ഉയർന്ന നിലയിലെത്തിയിരുന്നെങ്കിലും, പിന്നീട് കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ വിലയില്‍ വലിയ ഇടിവ് നേരിട്ടു. 4500 രൂപയോളം കുറഞ്ഞ് 50,800 രൂപയായതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. അതിനുശേഷം നാലുദിവസത്തിനിടെ വിലയില്‍ ആയിരത്തോളം രൂപയുടെ വര്‍ധനവ് ദൃശ്യമാകുന്നത് ശ്രദ്ധേയമാണ്.