വയനാട് ഉരുൾപൊട്ടൽ ;വിദഗ്ധ സംഘം ദുരന്തബാധിത മേഖലകളില്‍ പരിശോധന ആരംഭിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത ബാധിത മേഖലകളില്‍ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ മുതൽ പ്രദേശം പരിശോധിച്ചത്. ദുരന്ത പ്രദേശങ്ങളിലെ പ്രശ്നബാധിത സ്ഥിതിയെ മൂർച്ഛിപ്പിച്ച മഴയും പെട്ടെന്ന് മോശമാകുന്ന കാലാവസ്ഥയും കണക്കിലെടുത്ത് ഉച്ചക്ക് ശേഷം പരിശോധന നിര്‍ത്തി. ഓഗസ്റ്റ് 15 വരെ സംഘം പരിശോധന തുടരുമെന്ന് സൂചനയുണ്ട്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അതിനോട് ചേര്‍ന്ന പ്രദേശങ്ങളും സംഘം വിശദമായി പരിശോധിച്ചു. മണ്ണിന്റെയും പാറകളുടെയും സാമ്പിളുകള്‍ ശേഖരിക്കുകയും, ഉരുള്‍പൊട്ടലിന്റെ കാരണം, സംഭവസഹജമായ പ്രതിഭാസങ്ങള്‍, ഭാവിയില്‍ ഉണ്ടാകാവുന്ന അപകടസാധ്യതകള്‍ എന്നിവ വിലയിരുത്തുകയും ചെയ്തു.

സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ വാട്ടര്‍ റിലേറ്റഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിട്ടിയുടെ ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് സംഘത്തിലുളളത്.

സംഘം തങ്ങളുടെ കണ്ടെത്തലുകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ പൂര്‍ണ വിവരങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version