മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൻ്റെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ നിധി ആരംഭിച്ചു. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തം അതി ജീവിച്ചവരുടെ സുസ്ഥിര പുനരധിവാസം സാധ്യമാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുക ലക്ഷ്യമിട്ടാണ് ദുരിതാശ്വാസ നിധി ആരംഭിച്ചത്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മേപ്പാടി ഡിസാസ്റ്റർ 2024 എന്ന പേരിൽ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ മുഖേന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് തുക സമാഹരണം നടത്തുക. അതിജീവിതർക്ക് ആവശ്യമായ സാധന സാമഗ്രികൾ കണ്ടെത്തി അർഹരായവരുടെ കൈകളിൽ എത്തിക്കുകയാണ് ദുരിതാശ്വാസ നിധിയുടെ ലക്ഷ്യമെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
അകൗണ്ട് ഉടമ സെക്രട്ടറി മേപ്പാടി ഗ്രാമപഞ്ചായത്ത്,
അക്കൗണ്ട് നമ്പർ – 2154182183
ഐ.എഫ്.എസ്.സി – CBIN0280971
യു.പി.ഐ ഐ.ഡി – 11819862@cbin
ബ്രാഞ്ച് – മേപ്പാടി, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
കൂടുതൽ വിവരങ്ങൾക്ക് – 04936-282422.