വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി റഹീമിന്റെ മോചനത്തിനുള്ള നടപടികൾ അതിവേഗത്തിലാക്കി. റിയാദ് ഗവർണറേറ്റിൽ നിന്നും പബ്ലിക് പ്രോസിക്യൂഷന് ഫയലുകൾ കൈമാറി. റഹീമിന്റെ മോചനം ലക്ഷ്യമാക്കി റിയാദിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ പ്രവർത്തനം ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഫയലുകൾ അടുത്ത ഞായറാഴ്ച പബ്ലിക് പ്രോസിക്യൂഷനിലെത്തും, തുടർന്ന് വിഷയത്തിൽ കോടതിയുടെ നിർണായക ഉത്തരവ് വരും. വിധി പുറപ്പെടുവിച്ച ശേഷം, ഗവർണറേറ്റിൽ നിന്നും ജയിലിലേക്ക് ഉത്തരവ് അയക്കപ്പെടും. ഇതിന് ശേഷമായിരിക്കും റഹീമിന്റെ മോചനം സാക്ഷാത്കരിക്കുക.