ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്ത് എവിടെവെച്ചും സർവീസ് നടത്താൻ സാധിക്കും. ഇക്കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിൽ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടു, കൂടാതെ ഉത്തരവു പുറപ്പെടുവിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഓട്ടോറിക്ഷകള്‍ക്ക് ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്നു. ഓട്ടോറിക്ഷ മേഖലയിൽ സി.ഐ.ടി.യു. സമർപ്പിച്ച അപേക്ഷ പരിഗണിച്ച ശേഷമാണ് ഈ വിഷയം എസ്.ടി.എ. യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയത്. ദീർഘദൂര യാത്രയ്ക്ക് ഓട്ടോറിക്ഷ അനുയോജ്യമല്ലെന്നും, സുരക്ഷാ സംവിധാനങ്ങൾ, പ്രത്യേകിച്ച് സീൽറ്റ് ബെൽറ്റ് പോലുള്ള ഉപകരണങ്ങൾ ഇല്ലെന്നും, ദീർഘദൂര പെർമിറ്റുകൾ അനുവദിച്ചാൽ അപകടസാധ്യത വർധിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
നിലവിൽ, ഓട്ടോറിക്ഷകൾക്ക് അവയുടെ ജില്ലകളിൽ മാത്രമായി പെർമിറ്റ് ലഭിച്ചിരുന്നുവെങ്കിലും സമീപ ജില്ലയിലേക്ക് 20 കിലോമീറ്റർ ദൂരം ഓടാൻ അനുവദിച്ചിരുന്ന അൻപച്ചാനവുമുണ്ടായിരുന്നു.
പഴയകാല ഓട്ടോറിക്ഷകൾ നിരത്തിലുണ്ടായിരുന്ന കാലത്ത്, അവയുടെ സാങ്കേതിക പരിധികളെ ചൂണ്ടിക്കാട്ടി പെർമിറ്റുകൾ ജില്ലാടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയിരുന്നു. പഴയ മോഡലുകളിൽ എൻജിൻ ഡ്രൈവറുടെ സീറ്റിന് താഴെ സ്ഥിതി ചെയ്തിരുന്നതും, ഒരുനാൾ മുഴുവൻ ഓടിയാൽ വാഹനങ്ങൾ ചൂടാകുകയും ഇടയ്ക്കിടെ നിർത്തേണ്ടിവരികയും ചെയ്യുമായിരുന്നു. എന്നാൽ, ഇപ്പോഴത്തെ ഓട്ടോറിക്ഷകൾ പുതുതായുള്ള സാങ്കേതിക മുന്നേറ്റങ്ങളുള്ളതാണെന്നും, തുടർച്ചയായി എട്ടുമണിക്കൂർ വരെ സുഖകരമായി ഓടിക്കാൻ കഴിയുന്നവയാണെന്നും തൊഴിലാളികൾ പറയുന്നു.