ശ്രീനാരായണ ഗുരുവിന്‍റെ ജയന്തി ആശംസകൾ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി വ്യവസ്ഥയ്ക്കും ചൂഷണത്തിനും എതിരെ ദൃഢ നിലപാട് സ്വീകരിച്ച ഗുരുവിന്‍റെ സംഭാവനകള്‍ ഇന്ന് ഏറെ പ്രസക്തമാണെന്ന് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം പങ്കുവെച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:
കേരളീയ സമൂഹത്തിലേക്ക് നവോത്ഥാനത്തിന്റെ വെളിച്ചം പകരുന്നതിൽ ശ്രീനാരായണ ഗുരുവിന്‍റെ പങ്ക് വളരെ വലുതാണ്. സവർണ മേൽക്കോയ്മയേയും സാമൂഹിക അനീതികളേയും ഗുരു ശക്തമായി ചോദ്യം ചെയ്തു. ജാതിയുടെയും മതത്തിന്റെയും മേൽക്കോയ്മക്കെതിരെ ശക്തമായ നിലപാട് എടുത്ത അദ്ദേഹം, “വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന ആശയത്തോടുകൂടി 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ സർവമത സമ്മേളനം സംഘടിപ്പിച്ചു. ഈ സമ്മേളനം അതീവ പ്രസക്തിയും സാരധ്യതയും നൽകുകയും കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തെ ഇന്നും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.
“ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗദർശകമാവട്ടെ,” എന്ന ആശംസയും അദ്ദേഹം പങ്കുവെച്ചു.