പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം വകുപ്പ് എംപാനല്‍ ചെയ്ത സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. www.egrantz.kerala.gov.in പോര്‍ട്ടലിന്‍ സെപ്റ്റംബര്‍ 15 നകം അപേക്ഷ നല്‍കണം. വിജ്ഞാപനം www.egrantz.kerala.gov.in, www.bedd.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍-2377786.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA