Posted By Anuja Staff Editor Posted On

ഉജ്ജ്വല ബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം

വനിതാ ശിശുവികസന വകുപ്പ് വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്കും) നല്‍കുന്നു ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 നും 18 നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാം. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രാഗല്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഓഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം മീനങ്ങാടി ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറത്തിിനും കൂടുതല്‍ വിവരങ്ങള്‍ക്കും 04936-246098, 6282558779 നമ്പറുകളില്‍ ബന്ധപ്പെടാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version