കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തു

മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തം അതിജീവിച്ച കുട്ടികൾക്കുള്ള സൈക്കിളുകൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജന് കൈമാറി. കാലടി സ്വദേശികളായ എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളാണ് സൈക്കിൾ നൽകിയത്. 8, 11, 16 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 27 സൈക്കിളുകളാണ് മന്ത്രി കെ രാജൻ കുട്ടികൾക്ക് വിതരണം ചെയ്തത്. കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എഡ്മണ്ടൻ്റ് ബ്രദേഴ്സ് ഭാരവാഹികളായ ഷിഹാബ് പറേലി, ഷമീർ കാലടി, ജോൺസൺ കന്നപ്പിള്ളി, പി.എ അനീഷ്, ബൈജു പറപ്പിള്ളി, വിനീഷ് നദാലിയ എന്നിവർ പങ്കെടുത്തു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version