സാങ്കേതിക വിദ്യയുടെ നിരന്തരമായ വികസനം സ്‌കൂളുകളും പൊതുസമൂഹവും പ്രയോജനപ്പെടുത്തുന്നതിനായി സ്‌കൂളുകളില്‍ 20,000 റോബോട്ടിക് കിറ്റുകള്‍ കൂടി വിതരണം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാംപ് ഉദ്ഘാടനത്തിന്റെയും കൈറ്റ് തയ്യാറാക്കിയ പുതിയ കൈറ്റ് ഗ്നൂ ലിനക്സ് 22.04 ഓപ്പറേറ്റിംഗ് സിസ്റ്റം സ്യൂട്ട് പ്രകാശനത്തിന്റെയും ഭാഗമായുള്ള പ്രസംഗത്തില്‍ മന്ത്രി ഇത് അറിയിച്ചു. നിലവിലെ 9,000 റോബോട്ടിക് കിറ്റുകള്‍ക്ക് പുറമേ, ഓക്ടോബര്‍ മാസത്തോടെ പുതിയ കിറ്റുകള്‍ സ്‌കൂളുകളില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഐ.ടി ക്ലബ് അംഗങ്ങള്‍ക്ക് കൈറ്റ് വിതരണം ചെയ്യുന്ന റോബോട്ടിക് കിറ്റുകള്‍ ഉപയോഗിച്ച് സ്വയം പഠിക്കാനും, സഹപാഠികള്‍ക്ക് പകരാനും പ്രത്യേക പരിശീലന പരിപാടികള്‍ ക്രമീകരിച്ചതായും മന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത്, സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം 3,000 കോടി രൂപ പൊതുവിദ്യാഭ്യാസ വകുപ്പിന് ലാഭം കണ്ടെത്തി, ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ക്ലാസ്സുകളിലെ പാഠ്യപദ്ധതികള്‍ക്ക് പിന്തുണ നല്‍കുന്നതിന് കസ്റ്റമൈസ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോക്താക്കാനായതും വിവിധ വിഷയങ്ങള്‍ക്കായി അനുയോജ്യമായ ആപ്ലിക്കേഷനുകള്‍ കണ്ടെത്തിയത് നമ്മുടെ അധ്യാപകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.