സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്;അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായും ക്യാഷ് അവാർഡിനായും അപേക്ഷ ക്ഷണിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പ്ളസ് വൺ മുതൽ പി.ജി കോഴ്സുകൾക്ക് വരെയും സ്കോളർഷിപ്പ് ലഭിക്കും.എസ്.എസ് എൽ സി , പ്ളസ്ടു പരീക്ഷകളിൽ സ്റ്റേറ്റ് സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ. പ്ളസ് ,സി. ബി. എസ്. ഇ വിഭാഗത്തിൽ എ 1, ഐ.സി.എസ്.ഇ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിലും കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും , ഡിഗ്രി , പി.ജി പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർക്കും , കഴിഞ്ഞ അധ്യയന വർഷം കലാകായിക രംഗത്ത് മികവ് പുലർത്തിയ കുട്ടികൾക്കും ക്യാഷ് അവാർഡിനും അപേക്ഷിക്കാം. കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധിയുടെ www.peedika.kerala.gov.in വെബ് സൈറ്റ് വഴി ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ഫോൺ 04936 206878.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version