വയനാട്ടിലെ നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനൊപ്പം കേന്ദ്രസംഘവും പങ്കെടുക്കും.

സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം നിലവില്‍ വകുപ്പുതിരിച്ച്‌ പഠനം ആരംഭിച്ചിരിക്കുകയാണ്. ഇതിന് പുറമെ, കേന്ദ്രം നിയോഗിക്കുന്ന സംഘം എത്തി സംയുക്തമായി നാശനഷ്ടങ്ങള്‍ വിലയിരുത്തും. ഇരു സംഘങ്ങളുടെയും വിലയിരുത്തലിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട മെമ്മോറാണ്ടം തയാറാക്കുന്നത്. നാശനഷ്ടങ്ങളുടെ കൃത്യത വര്‍ധിപ്പിക്കുന്നതിനാണ് ഈ സംയുക്ത ശ്രമം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കേന്ദ്രസഹായം ലഭിക്കുവാനായി മെമ്മോറാണ്ടം ആവശ്യമാണ് എന്ന നിബന്ധനയില്ലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് തയ്യാറാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വാടക വീടുകള്‍ കണ്ടെത്തി 728 ദുരിതബാധിത കുടുംബങ്ങളുടെ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയാക്കിയിട്ടുണ്ട്, വാടക വീട്ടിനായി 6000 രൂപ വീതം നല്‍കിയാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പ്രാരംഭമായി സാമ്പത്തിക സഹായം അനുവദിച്ചില്ല എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിരാശയിലാണ്. 

മറ്റ് ചർച്ചകള്‍

വയനാട് ഉരുള്‍പൊട്ടല്‍: പ്രളയത്തില്‍ കാണാതായവരുടെ തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. ഞായറാഴ്ച നടത്തിയ പ്രത്യേക തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും മനുഷ്യ ശരീരഭാഗങ്ങളാണോ എന്ന് സ്ഥിരീകരണം ആവശ്യമുണ്ട്. 

സര്‍വകക്ഷി യോഗം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 29-ാം തീയതി സര്‍വകക്ഷി യോഗം ഓണ്‍ലൈനായി ചേരുകയും പുനരധിവാസ നടപടികള്‍ ചര്‍ച്ചചെയ്യുകയും ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version