ചൂരൽമലയും മുണ്ടക്കൈയും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ 3.66 കോടി രൂപയുടെ വായ്പകളാണ് വിവിധ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാനുള്ളത്. ഈ മേഖലകളിലെ മൈക്രോ സംരംഭങ്ങൾ ഉരുള്‍പൊട്ടലില്‍ പൂർണ്ണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മുണ്ടക്കൈയിലും ചൂരൽമലയിലുമായി 62 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പ്രവർത്തിച്ചിരുന്നു, ഇതിൽ 685 അംഗങ്ങളായിരുന്നു. ഉരുള്‍പൊട്ടലിൽ 47 പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ, ലിങ്കേജ് ലോൺ അടക്കം 3.66 കോടി രൂപയുടെ കടബാധ്യതയായി.
അതേസമയം, ബാങ്കുകളിൽ കുടിശ്ശികയുള്ള കുടുംബശ്രീ മൈക്രോ സംരംഭങ്ങൾ നിലവിൽ ഒന്നും പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ, ബാങ്കുകൾ വായ്പ എഴുതി തള്ളണമെന്ന ആവശ്യം കുടുംബശ്രീ മിഷൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് മുന്നോട്ടു വെച്ചിരിക്കുകയാണ്.
ക്യാമ്പുകളിൽ നിന്ന് വാടക വീടുകളിലേക്ക് മാറിയ കുടുംബശ്രീ അംഗങ്ങൾക്ക് അടിയന്തര സഹായമായി 15 ലക്ഷം രൂപ കുടുംബശ്രീ കമ്മ്യൂണിറ്റി ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്ക് അനുവദിച്ചു. കുടുംബശ്രീ, ദുരന്തബാധിത പ്രദേശങ്ങളിൽ തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതി നടപ്പാക്കാൻ തയ്യാറെടുക്കുകയാണ്.