Posted By Anuja Staff Editor Posted On

കെ.എസ്.ആർ.ടി.സിക്ക് 72 കോടി രൂപയുടെ സർക്കാർ സഹായം

കെ.എസ്.ആർ.ടി.സിയുടെ പെൻഷൻ വിതരണം തുടരുന്നതിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ തുക അനുവദിച്ചത്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച 71.53 കോടി രൂപയും അനുവദിച്ചിരുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കണ്‍സോർഷ്യത്തില്‍നിന്ന്‌ പെൻഷൻ വിതരണത്തിനായി എടുത്ത വായ്‌പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതോടൊപ്പം, ശമ്ബളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ചെയ്യുന്നതിനായി പ്രതിമാസം 50 കോടി രൂപ സഹായമായി നല്‍കുന്നുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു. ഇതുവരെ സര്‍ക്കാര്‍ കെ.എസ്.ആർ.ടി.സിക്ക് 5940 കോടി രൂപയാണ് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version