മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിത മേഖലകളിലെ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കാനുള്ള ഏകദിന പരിശീലനം ഇന്ന് (ഓഗസ്റ്റ് 30) മേപ്പാടിയില്‍ നടക്കും. പരിശീലന പരിപാടി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പ്രകൃതി ദുരന്തത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന വിദ്യാലയ സ്വപ്നങ്ങളും വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരെ ചേര്‍ത്തു നിര്‍ത്തുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഡയറ്റ്, എസ്.സി.ഇ.ആര്‍.ടി, ആരോഗ്യ മേഖല, ഡബ്ല്യൂ.സി.ഡി എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്. നഷ്ടപ്പെട്ട പഠന ദിനങ്ങള്‍ തിരിച്ചു പിടിക്കാനും അക്കാദമിക പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും പ്രവേശനോത്സവത്തിന് എത്തുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, മുണ്ടക്കൈ ജി.എല്‍.പി. സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പുനഃപ്രവേശനോത്സവം സെപ്റ്റംബര്‍ രണ്ടിന് മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.നെന്മേനി പഞ്ചായത്തിലും കേളറ സ്ഥരീകരിച്ചു:
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്
നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രം പരിധിയില്‍ മുരുക്കിയാടി ഊരാളി നഗറില്‍ കോളറ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുരുക്കിയാടി ഊരാളി ഉന്നതിയിലെ ഒരാല്‍ക്കാണ് രേഗം സ്ഥരീകരിച്ചത്. പ്രദേശത്ത് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തിശുചിത്വം-കുടിവെള്ള-ഭക്ഷണ-പരിസര ശുചിത്വം എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തിന് 500 മീറ്റര്‍ പരിധിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് രോഗ നിരീക്ഷണം, കുടിവെള്ള സ്രോതസ്സുകളുടെ സൂപ്പര്‍ ക്ലോറിനേഷന്‍, ഭക്ഷണ-പരിസര ശുചിത്വം ഉറപ്പാക്കാന്നുള്ള പരിശോധന, ശീലമാറ്റ ബോധവത്ക്കരണം, നോട്ടീസ് വിതരണം മൈക്ക് അനൗണ്‍സ്‌മെന്റ് എന്നിവ നടത്തുന്നുണ്ട്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി വയറിളക്കരോഗമുള്ള ഒരാളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ 7 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്നലെ (ഓഗസ്റ്റ് 29) നൂല്‍പ്പുഴയിലും ചീരാലും ഒരാള്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ 9 പേര്‍ക്ക് കോളറ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 18 പേര്‍ വയറിളക്ക രോഗത്തിന് ചികിത്സയിലുണ്ട്.ദേശീയ നേത്രദാനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) ദേശീയാരോഗ്യ ദൗത്യം, ദേശീയ അന്ധത കാഴ്ച്ച വൈകല്യ നിയന്ത്രണ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി രാധ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ ആശുപത്രി ഒഫ്താല്‍മിക് സര്‍ജന്‍ ഡോ കെ.എം ധന്യ നേത്രദാന പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ ഒപ്‌റ്റോമെട്രിസ്റ്റുകള്‍, ആരോഗ്യ-ആശ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ജില്ലാ ആശുപത്രി ഒഫ്താല്‍മോളജിസ്റ്റ് ഡോ സന്ധ്യാറാം നേത്രദാനത്തിന്റെ പ്രാധാനം സംബന്ധിച്ച് ക്ലാസ്സ് എടുത്തു. സൗജന്യ നേത്ര പരിശോധന ക്യാമ്പിന് നടത്തി. പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രിയ സേനന്‍, വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ എം. സഗീര്‍ എം ടി,ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഓഫ്താല്‍മിക് കോ-ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍, സീനിയര്‍ ഒപ്‌റ്റോമെട്രിസ്റ്റ് സലീം അയാത്ത്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.നേത്ര ദാനം
മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനെയാണ് നേത്രദാനമെന്ന് പറയുന്നത്. മരണം സംഭവിച്ച് നാല് മുതല്‍ ആറ് മണിക്കൂറിനകം കണ്ണിന്റെ കോര്‍ണിയ നീക്കം ചെയ്ത് നേത്ര ബാങ്കിലേക്ക് മാറ്റുകയും നേത്രപടലാന്ധതയുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. പത്ത് മിനിട്ടാണ് ഇതിനാവശ്യമായ സമയം. കണ്ണട ധരിക്കുന്നവര്‍ക്കും തിമിര ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കും കണ്ണുകള്‍ ദാനം ചെയ്യാം. രക്താര്‍ബുദം ബാധിച്ചവര്‍, ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ്, എയ്ഡ്‌സ്, പേവിഷബാധ രോഗ ബാധിതര്‍, മരണപ്പെട്ടവര്‍ എന്നിവര്‍ക്ക് കണ്ണുകള്‍ ദാനം ചെയ്യാന്‍ കഴിയില്ല. ഏത് പ്രായകാര്‍ക്കും നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ കോളേജ്, ജില്ലാ-താലൂക്ക് ആശുപത്രി, സ്വകാര്യ കണ്ണാശുപത്രികലില്‍ ഇതിന് സൗകര്യമുണ്ട്. നേത്രപടലത്തിന്റെ സുതാര്യത നഷ്ടപ്പെട്ട് പ്രകാശ രശ്മികള്‍ കടന്നു പോകാന്‍ കഴിയാതെ കാഴ്ച്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് നേത്രപടലാന്ധത. കണ്ണിനെ ബാധിക്കുന്ന അണുബാധകള്‍, രാസവസ്തുക്കള്‍ മൂലമുള്ള പരിക്കുകള്‍, മുറിവുകള്‍, പൊള്ളല്‍, വൈറ്റമിന്‍ എ യുടെ കുറവ് എന്നിവയാണ് നേത്രപടലാന്ധതയുടെ പ്രധാന കാരണങ്ങള്‍. കേടായ നേത്രപടലം ശസ്ത്രക്രിയയിലൂടെ മാറ്റി മറ്റൊന്ന് അതേ അളവില്‍ തുന്നിപിടിപ്പിക്കുന്ന കെരറ്റോപ്ലാസ്റ്റി ശസ്ത്രക്രിയയാണ് ഇതിന് പരിഹാരം. നേത്രദാനത്തിലൂടെ ലഭിക്കുന്ന കണ്ണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക ലക്ഷ്യമിട്ടാണ് ഓഗസ്ത് 25 മുതല്‍ സെപ്റ്റംബര്‍ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളില്‍ വിവിധ ബോധവത്കരണ പരിപാടികള്‍, നേത്ര പരിശോധന ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. ദിനീഷ് പി അറിയിച്ചു.