സഹായഹസ്തംഅപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഒറ്റത്തവണയായി 30000 രൂപ ധനസഹായം ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷം തൊഴില്‍ സംരംഭം നടപ്പിലായിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. അങ്കണവാടികളില്‍ നിന്നും ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. മുന്‍വര്‍ഷം ധനസഹായം കൈപ്പറ്റിയവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 04936 296362.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version