കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടത്ര പിന്തുണ ഇല്ല; രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി

കുറ്റകൃത്യങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് സമൂഹത്തിൽ വേണ്ട പിന്തുണ ലഭിക്കാത്തത് ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ രാജ്യത്ത് വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പ്രസ്താവന.

സുപ്രീം കോടതിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ജില്ലാ ജുഡീഷ്യറി ദേശീയ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ‘കുറ്റകൃത്യങ്ങൾ ചെയ്തവർക്കു സമൂഹത്തിൽ ഭയമില്ലാതെ ജീവിക്കാൻ കഴിയുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. എന്നാൽ, ഇരകളായവർക്കാണ് ഭയന്നു ജീവിക്കേണ്ട അവസ്ഥ. സ്ത്രീകൾ ഇരകളാകുമ്പോൾ അവരെ പിന്തുണയ്ക്കാൻ സമൂഹം തയ്യാറാകാത്തതാണ് ഏറ്റവും വലിയ പ്രശ്നം.

ഭരണസംവിധാനം, അടിസ്ഥാന സൗകര്യങ്ങൾ, മനുഷ്യശേഷി എന്നിവയിൽ പുരോഗതി ഉണ്ടെങ്കിലും, ഇനിയും കാര്യമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പ് സമിതികളിൽ സ്ത്രീകളുടെ പ്രതിനിധാനം വർദ്ധിച്ചതും ഏറെ സന്തോഷകരമാണ്,’ എന്നുമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version