സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും ജാഗ്രത പുലർത്തണം. വടക്കൻ കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാതി ദുര്‍ബലമായതായി റിപ്പോർട്ട്. അതേസമയം, വ്യാഴാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇന്നത്തെ മീന്‍പിടിത്തത്തിന് തടസമില്ലെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

ഇടിമിന്നലിൽ നിന്ന് സുരക്ഷിതനാകാൻ നിർദേശങ്ങൾ:

  • ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടതുടങ്ങിയാൽ ഉടനെ സുരക്ഷിതമായ കെട്ടിടത്തിനകത്തെക്കേ മാറ്റുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് അപകടകരമാണ്.
  • ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടായാൽ ജനലുകളും വാതിലുകളും അടച്ച്, ഇവയ്ക്കടുത്ത് നിന്ന് മാറി നിൽക്കുക.
  • വൈദ്യുതി ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിച്ച് സുരക്ഷ ഉറപ്പാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗം ഒഴിവാക്കുക.
  • വാഹനങ്ങള്‍ മരം ചുവട്ടില്‍ പാര്‍ക്ക് ചെയ്യാതിരിക്കുക.
  • കുട്ടികള്‍ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
  • ബോട്ടിംഗ്, മീൻപിടുത്തം തുടങ്ങിയ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവെക്കണം.
  • മിന്നലേറ്റ് ആളിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top