പീഡനക്കേസില്‍ നടനും സിപിഎം എംഎല്‍എയുമായ എം. മുകേഷ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയായി.
മുകേഷിനെതിരായ ആരോപണം ഗൗരവകരമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ ജാമ്യം നല്കരുതെന്നും പോലീസ് വാദിച്ചു. ആരോപണം ഉന്നയിച്ച നടിക്കെതിരെ മുകേഷ് നല്കിയ തെളിവുകളും കോടതിയുടെ പക്കലുണ്ട്. മണിയന്‍പിള്ള രാജു കോണ്‍ഗ്രസ് നേതാവ് അഡ്വ. ചന്ദ്രശേഖര്‍ എന്നിവരുടെ ജാമ്യഹര്‍ജികളിലും വാദം പൂര്‍ത്തിയായി, വിധി നാളെ പറയും. സിദ്ധിഖ് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 13ന് കോടതി പരിഗണിക്കും. അന്ന് സര്‍ക്കാര്‍ നിലപാട് അറിയിക്കണം.