ഓണക്കാല യാത്രക്കാര്‍ക്ക് ആശ്വാസമായി 12 പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

ഓണക്കാലത്ത് യാത്രക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി റെയിൽവേ. 12 സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് കാലാവധി നീട്ടി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

തമിഴ്നാട്ടിലെ തിരുനെൽവേലി, കോയമ്ബത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന ട്രെയിനുകളുടെ സർവീസുകളും ഇനി കൂടുതൽ കാലത്തേക്ക് ഉണ്ടായിരിക്കും. വെള്ളിയാഴ്ചകൾക്ക് സർവീസ് ചെയ്യുന്ന കൊച്ചുവേളി – ഷാലിമാർ വീക്ക്ലി (06081) ട്രെയിൻ സെപ്റ്റംബർ 20 മുതൽ നവംബർ 29 വരെയും തിങ്കളാഴ്ചയുള്ള ഷാലിമാർ – കൊച്ചുവേളി (06082) ട്രെയിൻ സെപ്റ്റംബർ 23 മുതൽ ഡിസംബർ 2 വരെ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

സമയക്രമം:

  • തിരുനെൽവേലി – ഷാലിമാർ (06087), വ്യാഴാഴ്ച: സെപ്റ്റംബർ 12 – നവംബർ 28
  • ഷാലിമാർ – തിരുനെൽവേലി (06088), ശനിയാഴ്ച: സെപ്റ്റംബർ 14 – നവംബർ 30
  • കോയമ്ബത്തൂർ – ബറൂണി (06059), ചൊവ്വ: സെപ്റ്റംബർ 10 – നവംബർ 26
  • ബറൂണി – കോയമ്ബത്തൂർ (06060), വെള്ളി: സെപ്റ്റംബർ 13 – നവംബർ 29
  • കോയമ്ബത്തൂർ – ധൻബാദ് (06063), വെള്ളി: സെപ്റ്റംബർ 13 – നവംബർ 29
  • ധൻബാദ് – കോയമ്ബത്തൂർ (06064), തിങ്കൾ: സെപ്റ്റംബർ 16 – ഡിസംബർ 2
  • എറണാകുളം – പട്‌ന (06085), വെള്ളി: സെപ്റ്റംബർ 13 – നവംബർ 29
  • പട്‌ന – എറണാകുളം (06086), തിങ്കൾ: സെപ്റ്റംബർ 16 – ഡിസംബർ 2
  • കോയമ്ബത്തൂർ – ഭഗത് കി കോത്തി (ജോധ്പുർ, രാജസ്ഥാൻ) (06181), വ്യാഴം: ഒക്ടോബർ 3 – നവംബർ 28
  • ഭഗത് കി കോത്തി – കോയമ്ബത്തൂർ (06182), ഞായർ: ഒക്ടോബർ 6 – ഡിസംബർ 1

മികച്ച യാത്രാനുഭവത്തിനായി യാത്രക്കാർക്കായി റെയിൽവേ ഇത്രയും അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version