ഓണം ഫെയര്‍ ആരംഭിച്ചു;വിലക്കുറവില്‍ അവശ്യ വസ്തുക്കള്‍ ലഭിക്കും

ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ (സപ്ലൈകോ) എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ ആരംഭിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍വ്വഹിച്ചു. ഐസക് സ്‌ക്വയറിലാണ് ഫെയര്‍, ഓണക്കാലത്ത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിനും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുമാണ് ഓണം ഫെയര്‍ ആരംഭിച്ചത.് ഇത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എം എല്‍ എ ഐ. സി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

സപ്ലൈകോ റീജിയണല്‍ മാനേജര്‍ അനൂപ് റ്റി.സി, ബത്തേരി മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ എല്‍.സി പൗലോസ്, പി.ആര്‍ ജയപ്രകാശ് സി.പി.എം ഏരിയ സെക്രട്ടറി, സജി വര്‍ഗ്ഗീസ് സി.പി.ഐ മണ്ഡലം സെക്രട്ടറി, അഡ്വ. സതീഷ് പുതിക്കാട് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ്, ആരിഫ് സി കെ. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, കെ.ജെ ദേവസ്യ കേരള കോണ്‍ഗ്രസ് എം. സംസ്ഥാന സെക്രട്ടറി, കെ.എ സ്‌കറിയ എല്‍.ജെ.ഡി ജില്ലാസെക്രട്ടറി, പ്രഭാകരന്‍ നായര്‍ കേരള കോണ്‍ഗ്രസ്സ് ജേക്കബ് ജില്ലാ പ്രസിഡന്റ്, മൊയ്തു കുന്നുമ്മല്‍ ഐ.എന്‍.എല്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഡ്വ. കെ.റ്റി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്, ജയദേവ് ടി.ജെ ജില്ലാ സപ്ലൈഓഫീസര്‍, ഷൈന്‍ മാത്യു സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍, ഇ.എസ് ബെന്നി സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version