നാളുകളോളം മാറ്റമില്ലാതെ നിന്ന സ്വർണവില ബുധനാഴ്ച ഉയർന്നതായി റിപ്പോർട്ട്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. സെപ്തംബർ ഏഴിന് ശേഷം വിലയിലുണ്ടായ ആദ്യത്തെ ഉയർച്ചയാണ് ഇത്.
ഇപ്പോഴത്തെ വില അനുസരിച്ച്, ഒരു പവൻ സ്വർണത്തിന് 53,720 രൂപയാണ്. ഇതുവരെ മാസത്തെ ഉയർന്ന വില 53,760 രൂപയായിരുന്നു, അത് സെപ്തംബർ ആറിനാണ് രേഖപ്പെടുത്തിയതും.
ആഗോള വിപണിയിലെ 2,500 ഡോളർ കടന്ന സ്വർണവില ഈ വർധനവിന് പ്രധാന കാരണമായി പറയുന്നു. നിലവിൽ സ്വർണവില 2518 ഡോളർ ആണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA