സപ്ലൈക്കോയുടെ ഓണ വിൽപ്പന മികച്ച് മുന്നേറുന്നു: 16 കോടിയുടെ ഉല്‍പ്പന്നങ്ങള്‍ ഒരുദിവസം മാത്രം വിറ്റഴിച്ചു
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തൃശൂർ: ഓണം പ്രമാണിച്ച് സപ്ലൈക്കോയുടെ വിൽപ്പന പൊടിപൊടിച്ചു. കഴിഞ്ഞ 8 ദിവസത്തിനിടെ 24 ലക്ഷത്തിലധികം ഉപഭോക്താക്കൾ സബ്സിഡിയിലുള്ള ഉല്‍പ്പന്നങ്ങൾ വാങ്ങാൻ എത്തി. ഒറ്റദിവസം മാത്രം 16 കോടിയുടെ വിൽപ്പന നടപ്പാക്കിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.
ജനങ്ങള്‍ പ്രതിസന്ധികളെ മറികടന്ന് സപ്ലൈക്കോയുടെ സേവനത്തെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പൊതുവിതരണ കേന്ദ്രങ്ങളിലെ 47 ശതമാനം ആളുകളും സബ്സിഡിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷം ഏറ്റവും നല്ല അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്നും, ചെമ്ബാവരിയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതായും വ്യക്തമാക്കി.
കണ്‍സ്യൂമർ ഫെഡും, കൃഷിവകുപ്പും, കുടുംബശ്രീ സംരംഭങ്ങളും കൂട്ടായ്മയായി വിലക്കയറ്റം തടയാന്‍ ഇടപെട്ടുവെന്നും, സര്‍ക്കാര്‍ നടപടികൾ ജനങ്ങളെ സന്തോഷിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.