രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗുജറാത്തിലെ അഹമ്മദാബാദ്-ഭുജ് റൂട്ടിലാണ് ഈ പുതുതായി ആരംഭിക്കുന്ന വന്ദേ മെട്രോ ട്രെയിന്‍ സര്‍വീസ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
ഈ ട്രെയിന്‍ ബുധനാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന അറിയിപ്പാണ് റെയില്‍വേ അധികൃതര്‍ നല്‍കിയത്.
അഹമ്മദാബാദും ഭുജും തമ്മില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് നിരക്ക് 455 രൂപയാകും. ഒമ്ബത് സ്റ്റേഷനുകളില്‍ നില്‍ക്കുന്ന വന്ദേ മെട്രോ 360 കിലോമീറ്റര്‍ ദൂരം 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് പൂർത്തിയാക്കും. 110 കിലോമീറ്റര്‍ വേഗതയോടെ ട്രെയിന്‍ സഞ്ചരിക്കും എന്നതാണ് പ്രധാന സവിശേഷത.
ഭുജില്‍നിന്ന് രാവിലെ 5.05ന് പുറപ്പെടുന്ന ട്രെയിന്‍ 10.50ന് അഹമ്മദാബാദിലെത്തും. വൈകുന്നേരം 5.30 ന് അഹമ്മദാബാദില്‍ നിന്ന് തിരിച്ചു സഞ്ചരിക്കുന്ന ട്രെയിന്‍ രാത്രി 11.10ന് ഭുജില്‍ എത്തിച്ചേരും. ആഴ്ചയില്‍ ആറ് ദിവസമായിരിക്കും ഈ സേവനം ലഭ്യമാകുക. സമ്പൂര്‍ണമായും എയര്‍ കണ്ടീഷനുള്ള ഈ ട്രെയിന്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയതാണ്.