വയനാട് ദുരന്ത ചെലവുകളുടെ വിശദാംശങ്ങൾ പുറത്ത്; സംസ്‌കരണത്തിനും വസ്ത്രങ്ങള്‍ക്കുമായി കോടി കണക്കിന് രൂപ ചെലവഴിച്ചു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ ചെലവുകൾ സർക്കാർ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ സംസ്‌കരണവും രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട ചെലവുകളുടെ കണക്കുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം 2.76 കോടി രൂപ ചെലവായതായും, വിവിധ സഹായ പ്രവർത്തനങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യാനും 2.98 കോടി രൂപ ചെലവഴിച്ചതായും കണക്കില്‍ പറയുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ദുരന്തബാധിതർക്കായി വസ്ത്രം വാങ്ങുന്നതിന് 11 കോടി ചെലവാക്കിയതായും, വൊളണ്ടിയര്‍മാരുടെ യാത്ര, താമസ സൗകര്യങ്ങൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയ്ക്കായി 15 കോടി രൂപ ഉപയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനായി 12 കോടി രൂപ ചെലവായതായും, മറ്റ് രക്ഷാപ്രവർത്തനങ്ങളുടെയും സഹായ പ്രവര്‍ത്തനങ്ങളുടെയും ചുമതലകളിൽ ഇടപെട്ട് 47,000 രൂപ ഹെക്ടറിന് നല്‍കുന്നതായും കൃഷി നഷ്ടത്തിനായുള്ള പരിഹാര സഹായം നല്‍കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version