ആയുഷ്മാന്‍ ഭാരത്: 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് രജിസ്‌ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ.

70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ അക്ഷയ കേന്ദ്രങ്ങളില്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

കേന്ദ്രം നല്‍കുന്ന പദ്ധതിരേഖ ലഭിച്ചതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി (കാസ്പ്) ലയിപ്പിച്ചായിരിക്കും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.

1000 കോടി രൂപ ചെലവഴിക്കേണ്ട പദ്ധതി സംസ്ഥാനത്തിന് നല്‍കുമ്പോള്‍ 151 കോടി രൂപയാണ് കേന്ദ്രം സംഭാവന ചെയ്യുക. 70 വയസ്സ് കഴിഞ്ഞവരുടെ കൃത്യമായ കണക്കുകള്‍ സംസ്ഥാനം കൈവശം വെച്ചിട്ടില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ രജിസ്ട്രേഷന്‍ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version