വയനാട് ദുരന്തത്തിന്റെയും പുനരധിവാസത്തിന്റെ ചെലവുകളെയും ചൊല്ലി, കണക്കുകളുടെ പരസ്പരവിരുദ്ധതയെ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. പുറത്തുവന്ന കണക്കുകളിലെ ചില ഭാഗങ്ങൾ ആക്ച്വൽ ചെലവുകളാണെന്ന് പറഞ്ഞിരുന്നത് പ്രതിപക്ഷത്തിൻ്റെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് സർക്കാർ ഇവയുടെ വിശദീകരണം പുറത്ത് വിടാനൊരുങ്ങുകയാണ്.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയുടെ പോർട്ടലിൽ വയനാടിനായി ലഭിച്ച ധനസഹായത്തിൻ്റെ കണക്കുകൾ കാണിച്ചിട്ടുണ്ടെങ്കിലും ചെലവഴിക്കലിനുള്ള കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനോടകം പ്രതിപക്ഷ നേതാക്കൾ, ചട്ടങ്ങളുടെ ലംഘനം, ചെലവുകൾക്കുള്ള വ്യക്തമായ തെളിവുകളുടെ അഭാവം തുടങ്ങിയവ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ശക്തമായ വിമർശനം ഉയർത്തിക്കൊണ്ടിരിക്കുന്നു.
സർക്കാർ വിശദീകരണം ആവശ്യമാണ്: പ്രതിപക്ഷം
പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, യഥാർഥ ചെലവുകളുടെ കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും, ദുരിതാശ്വാസ നിധിയുടെ ഉപയോഗത്തിൽ കൂടുതൽ വ്യക്തത കൈവരിക്കണമെന്നും ആവശ്യപ്പെട്ടു.