വായ്പാ വിതരണത്തില്‍ വര്‍ദ്ധനവ് ;ഒന്നാം പാദത്തില്‍ 2557 കോടി രൂപ നല്‍കി

ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷം 2024- 25 ഒന്നാം പാദം വരെ 2557 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകനയോഗത്തില്‍ അറിയിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇതില്‍ മുന്‍ഗണനാ വിഭാഗത്തില്‍ 2021 കോടി രൂപയാണ് വിതരണം ചെയ്തത്. കാര്‍ഷിക വായ്പയായി 1329 കോടി രൂപയും നോണ്‍ ഫാമിംഗ് സെക്ടറില്‍ 529 കോടി രൂപയും മറ്റു മുന്‍ഗണന വിഭാഗത്തില്‍ 99 കോടി രൂപയുമാണ് വായ്പ നല്‍കിയത് . ബാങ്കുകളുടെ മൊത്തം വായ്പ 2023 ഏപ്രില്‍ 30 നെ അപേക്ഷിച്ച് 9974 കോടി രൂപയില്‍ നിന്നും 10725 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. വായ്പ വിതരണത്തില്‍ 8 ശതമാനവും നിക്ഷേപത്തില്‍ 9 ശതമാനവും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 132 ശതമാനമാണ് രേഖപ്പെടുത്തിയത് . ടി.സിദ്ദിഖ് എം.എല്‍.എ ബാങ്കിങ്ങ് അവലോകന യോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ , കനറാ ബാങ്ക് റീജിയണല്‍ ഹെഡ് ലത പി കുറുപ്പ് ,ആര്‍.ബി.ഐ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ.കെ.രഞ്ജിത്ത് , ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ ടി.എം.മുരളീധരന്‍, നബാര്‍ഡ് ഡിസ്റ്റിക് ഡെവലപ്‌മെന്റ് ഓഫീസര്‍ ആര്‍.ആനന്ദ് ,കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ബാലസുബ്രഹ്മണ്യന്‍, ഡി.ഐ.സി ജനറല്‍ മാനേജര്‍ ആര്‍.രമ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version