ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, വാരാമ്പറ്റ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഹോമിയോപ്പതി) എന്നിവ സംയുക്തമായി വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
വാരാമ്പറ്റയില്‍ നടന്ന ക്യാമ്പ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. 83 വയോജനങ്ങള്‍ ക്യാമ്പില്‍ ചികിത്സ തേടി. പ്രമേഹ- രക്താതിമര്‍ദ്ദ പരിശോധനകളും പ്രായസംബന്ധമായ അസുഖങ്ങള്‍ക്ക് സമഗ്ര സ്ക്രീനിങ്ങുമുണ്ടായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് സി.എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിലെ ഡോ. പ്രസീത സൂരജ് ക്ലാസെടുത്തു. വാര്‍ഡ് അംഗം പി.എ അസീസ്, വാരാമ്പറ്റ എ.പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സ്വപ്നപ്രഭ, എച്ച്.എം.സി അംഗങ്ങളായ ടി.എച്ച് ഉസ്മാന് ഹാജി, ലീന ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.