ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ഇടവേളക്കുശേഷം വീണ്ടും മഴ ശക്തമാകുമെന്ന് അറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ കൂടുതൽ പ്രബലമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കൂടി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാത ചുഴികൾ സജീവമാണെന്നും, സെപ്റ്റംബർ 23 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. അതിനാൽ അടുത്ത ഏഴുദിവസം നേരിയ മഴ തുടരുമെന്നാണ് അറിയിപ്പ്.

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്, കാരണം 35 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാനുള്ള സാധ്യത.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version