സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ പുതിയ ബസ്സ് റൂട്ടുകള്‍ കണ്ടെത്തുന്നതിനായി ജനകീയ സദസ്സ് ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കുമെന്ന് ജോയിന്റ് ആര്‍ ടി ഒ അറിയിച്ചു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ സദസ്സില്‍ പൊതുഗതാഗതം നിലവിലില്ലാത്ത സ്ഥലങ്ങളില്‍ ബസ്സ് സര്‍വ്വീസ് ആരംഭിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക്
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തദ്ദേശസ്ഥാപന അധികാരികള്‍, അംഗങ്ങള്‍ മുഖേനയോ, റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേനയോ, പാസഞ്ചര്‍ അസോസിയേഷനുകള്‍ മുഖേനയോ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. ജനകീയസദസ്സില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.