ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് : 1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്ത് കുടിശ്ശിക വരുത്തിയ ഉപഭോക്താക്കള്‍ക്കളില്‍ നിന്നും ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 1.25 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന അദാലത്ത് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ അന്നമ്മ രാജു ഉദ്ഘാടനം ചെയ്തു. കുടിശ്ശിക വരുത്തിയ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും ഇളവുകളോടെ വായ്പ തീര്‍പ്പാക്കാനുള്ള അവസരമാണ് അദാലത്തില്‍ ഒരുക്കിയത്. അദാലത്തില്‍ ലഭിച്ച പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അപേക്ഷകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡയറക്ടര്‍ മാജിദ മജീദ് അറിയിച്ചു. സ്വയം തൊഴില്‍, വിദ്യാഭ്യാസ, ഭവന, കാര്‍ഷിക വായ്പകളാണ് അദാലത്തില്‍ പരിഗണിച്ചത്. അദാലത്തില്‍ 70 ഗുണഭോക്താക്കള്‍ പങ്കെടുത്തു. എ.പി.ജെ ഹാളില്‍ നടന്ന അദാലത്തിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സി.അബ്ദുള്‍ മുജീബ്, ജനറല്‍ മാനേജര്‍ ബി. ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version