സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നതിന് വയനാട് ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരായ സി.ഡി.എസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 35നും ഇടയില്‍ പ്രായമുള്ള കുടുംബ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം അപേക്ഷകര്‍. 50000 രൂപ മുതല്‍ ഒരു ലക്ഷം വരെയുള്ള വായ്പ തുകയില്‍ ആറു ശതമാനമാണ് പരിശ. മൂന്ന് മുതല്‍ നാല് വര്‍ഷങ്ങള്‍ക്കൊണ്ട് ഗഡുക്കളായി തിരിച്ചടയ്ക്കാം. ഫോണ്‍- 04936 202869, 9400068512.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA