പോഷക ഭക്ഷ്യ പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും

പോഷന്‍ മാസാചരണം 2024 ന്റെ ഭാഗമായി ഐസിഡിഎസ് സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പഞ്ചായത്തില്‍ സമഗ്രമായ ആരോഗ്യവും പോഷകാഹാര അവബോധവും പ്രോത്സാഹിപ്പിക്കുന്ന ‘പോഷകാഹാര പ്രദര്‍ശനവും ആരോഗ്യ ക്യാമ്പും’ സംഘടിപ്പിച്ചു. പ്രാദേശികമായി ലഭിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനം, ആരോഗ്യകരമായ പാചകക്കുറിപ്പുകളുടെ തത്സമയ പാചക പ്രദര്‍ശനങ്ങള്‍, നാടന്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കൂടാതെ ആരോഗ്യ ക്യാമ്പ് സേവനങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യ ആരോഗ്യ പരിശോധന, പോഷകാഹാര കൗണ്‍സിലിംഗും മാര്‍ഗ്ഗനിര്‍ദ്ദേശവും, ആരോഗ്യ ശുചിത്വ ബോധവത്കരണ സെഷനുകള്‍ എന്നിവയും സംഘടിപ്പിച്ചു.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version