പീരിയോഡിക് ലേബര്‍ സര്‍വേ ഫോഴ്‌സി (പി.എല്‍.എഫ്.എസ്.) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരളം രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ മുന്നിലാണ്
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. 15-29 പ്രായക്കാര്‍ക്കിടയില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണ്.
സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 47.1 ശതമാനവും പുരുഷന്മാര്‍ക്കിടയില്‍ 19.3 ശതമാനവുമാണ്.
തൊഴിലില്ലായ്മ നിരക്കില്‍ മുന്നിലുള്ള മറ്റ് പ്രദേശങ്ങള്‍:
- ലക്ഷദ്വീപ്: 36.2%
- ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍: 33.6%
- നാഗാലാന്‍ഡ്: 27.4%
- മണിപ്പുര്‍: 22.9%
- ലഡാക്ക്: 22.2%
അതേസമയം, രാജ്യത്ത് ഏറ്റവും കുറച്ച് തൊഴിലില്ലായ്മ നിരക്കുള്ളത് മധ്യപ്രദേശിലാണ് (2.6%). ഗുജറാത്ത് (3.1%), ഝാര്‍ഖണ്ഡ് (3.6%), ഡല്‍ഹി (4.6%), ഛത്തീസ്ഗഢ് (6.3%) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
രാജ്യത്തെ യുവാക്കള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 10.2 ശതമാനമാണ്. സ്ത്രീകള്‍ക്കിടയില്‍ 11% തൊഴിലില്ലായ്മയും പുരുഷന്മാര്‍ക്കിടയില്‍ 9.8% തൊഴിലില്ലായ്മയും രേഖപ്പെടുത്തിയിട്ടുണ്ട്.