കല്‍പറ്റ മണിയങ്കോട് പൊന്നടയില്‍ 11 സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടിയില്‍ വീട് പണിയുന്നതിന് ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് നടന്നു.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
തൃശ്ശൂരിലെ ടൈം ന്യൂസ് സ്ഥാപനം 120 ദിവസത്തിനുള്ളില്‍ വീട് പണിയുമെന്ന് എം.എല്‍.എ അറിയിച്ചു. വ്യവസായി ബോബി ചെമ്മണൂർ വീടിന്റെ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ സംഭാവന നല്‍കി.
ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ് ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരടക്കം കുടുംബത്തിലെ ഒമ്ബത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. പിന്നീട് സെപ്റ്റംബർ 11ന് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രതിശ്രുത വരൻ ജെൻസൻ മരിച്ചു.
മുണ്ടേരിയിലെ സര്‍ക്കാര്‍ വാടകവീട്ടില്‍ കഴിയുന്ന ശ്രുതി, കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ആംബുലൻസില്‍ ഇരുന്ന് തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു.