വിദ്യാർത്ഥികൾക്ക് യാത്രാ പാസുകൾ ലഭ്യമാക്കാൻ പുതിയ ആപ്പ്; ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം

മോട്ടോര്‍ വാഹന വകുപ്പ് വിദ്യാർത്ഥികള്‍ക്ക് കണ്‍സഷന്‍ ലഭ്യമാക്കുന്നതിന് പുതിയ ആപ്പ് അവതരിപ്പിക്കുന്നു.ആപ്പ് വഴി സ്‌കൂള്‍, കോളേജ് വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നതിനുള്ള കണ്‍സഷന്‍ പാസ് ലഭ്യമാക്കും.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ  കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഇത് പ്രഖ്യാപിച്ചത്.സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ആപ്പിലൂടെ കണ്‍സഷന്‍ അപേക്ഷിച്ച്, അംഗീകൃത പാസ് കൈപ്പറ്റാന്‍ കഴിയും. കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡ് പദ്ധതി വിജയകരമായതിനെ തുടർന്നാണ് സ്വകാര്യ ബസുകളിലും സമാന സംവിധാനം നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version