സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ പൊതുജന പരാതികള്‍ തീര്‍പ്പാക്കാനുള്ള തദ്ദേശ അദാലത്ത് ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 9.30 ന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ഹാളില്‍ തദ്ദേശസ്വയംഭരണ- എക്‌സൈസ് – പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA
അദാലത്തിലെത്തുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 8.30 ന് ടൗണ്‍ഹാളില്‍ ആരംഭിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു മുഖ്യാതിഥിയാവും. ടി.സിദ്ധിഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മേരി ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവറാവു, തദ്ദേശ സ്വയംഭരണ വകുപ്പ് റൂറല്‍ -അര്‍ബന്‍ ഡയറക്ടര്‍മാരായ ദിനേശന്‍ ചെറുവാട്ട്, സൂരജ് ഷാജി, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റുമാരായ ടി.കെ നസീമ ടീച്ചര്‍, എച്ച്. ബി പ്രദീപന്‍ മാസ്റ്റര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ഇ ചന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ കെ.ജി സന്ദീപ്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് എന്നിവര്‍ പങ്കെടുക്കും.