പിഎം കിസാൻ 18-ാം ഗഡു ഉടൻ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ

ഒക്ടോബർ 5ന് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 18-ാം ഗഡുവിന്‍റെ തുക അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്നതാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ഓരോ ഗഡുവിലും 2,000 രൂപ വീതം, ഒരു വർഷത്തിൽ 6,000 രൂപ എന്ന രീതിയിലാണ് ഗുണം ലഭിക്കുന്നത്.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

ഇതുവരെ 17 ഗഡുക്കൾ വിജയകരമായി വിതരണം ചെയ്ത കേന്ദ്ര പദ്ധതി 8.5 കോടിയോളം ഗുണഭോക്താക്കളെ ആനുകൂല്യം നൽകുന്നതിൽ മുൻപന്തിയിലാണ്. പുതിയ ഗഡുവിനായി കർഷകർക്ക് അവരുടെ സ്റ്റാറ്റസ് കൃത്യമായി ട്രാക്ക് ചെയ്യാൻ പിഎംകിസാൻ പോർട്ടലിൽ സൗകര്യമുണ്ട്.

അതേസമയം, തുക ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. ഇത് ഓടിപി വഴിയോ അല്ലെങ്കിൽ അടുത്തുള്ള കോമൺ സർവീസ് സെന്ററിൽ ബയോമെട്രിക് സംവിധാനമുപയോഗിച്ചോ പൂർത്തിയാക്കാവുന്നതാണ്. സംശയനിവാരണത്തിന് പിഎംകിസാൻ ഹെൽപ് ലൈൻ നമ്പറായ 155261 അല്ലെങ്കിൽ 011-24300606 എന്നതിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version